പത്തനംതിട്ട: പത്തനംതിട്ടയിലെ വനംവകുപ്പ് ഓഫിസുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന അഴിമതിയുടെ വിവരങ്ങൾ. വനവികസന ഫണ്ടിൽ ക്രമക്കേട് നടത്തി എന്നുൾപ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് ഉദ്യോഗസ്ഥർ ലാപ്ടോപും വാഹനവും വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.വെബ്സൈറ്റ് തയാറാക്കിയതിൽ മുതൽ ക്രമക്കേട് നടന്നെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർ ബിനാമികളെ ഉപയോഗിച്ച് കരാറുകൾ തരപ്പെടുത്തി.
ബുധനാഴ്‌ചയാണ് കോന്നിയിലെ ഡിഎഫ്ഒ ഓഫിസിലും അടവിയിലെ ഇക്കോ ടൂറിസം കേന്ദ്രത്തിലും റാന്നിയിലെ ടൂറിസം ഓഫിസുകളിലും ഉൾപ്പെടെ വിജിലൻസ് വ്യാപക പരിശോധന നടത്തിയിരുന്നു.