തിരുവനന്തപുരം: കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മറിച്ചുള്ള വാദങ്ങള്‍ക്ക് മറുപടിയായി രേഖകള്‍ കയ്യിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനങ്ങള്‍ക്ക് എല്ലാ വിഹിതവും കൃത്യമായി നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് അനുവദിച്ച സേവനങ്ങള്‍ പ്രത്യേകമായി നിര്‍മല സീതാരാമന്‍ എടുത്തുപറയുകയും ചെയ്തു. ജലജീവന്‍ മിഷന്‍ വഴി 2.25 ലക്ഷം വീടുകളില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കി, പി.എം. ആവാസ് യോജന വഴി 24,000 വീടുകള്‍ നിര്‍മിച്ചു, 20000 ശുചിമുറി നിര്‍മിച്ചു, 76 ജന്‍ ഔഷധി കേന്ദ്രങ്ങള്‍, ഉജ്ജ്വല പദ്ധതിയിലൂടെ 63500 കണക്ഷന്‍, അന്ന യോജന സൗജന്യ റേഷന്‍ പദ്ധതിയില്‍ 16 ലക്ഷം ഗുണഭോക്താക്കള്‍, ജന്‍ ധന്‍ അക്കൗണ്ട് 8.5 ലക്ഷം അക്കൗണ്ട് എന്നിങ്ങനെയാണ് നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാണിച്ച കണക്കുകള്‍.