കടുത്തുരുത്തി: കേരളാ കാർഷിക ഫാം വർക്കേഴ്സ് യൂണിയൻ (സി.ഐ.റ്റിയു) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ധർണ്ണ സമരം നടത്തി. തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണ കുടിശിക വിതരണം ചെയ്യുക, തൊഴിലാളി മണ്ഡലത്തിൽ നിന്നുള്ള ജനറൽ കൗൺസിലർ തിരഞ്ഞെടുപ്പ് ഉടൻ നടത്തുക, കാലങ്ങളായി ജോലി ചെയ്തുവരുന്ന കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഫാം അഡ്വസറി കമ്മിറ്റികൾ വിളിച്ചു ചേർത്ത് ഫാമുകളുടെ പ്രവർത്തങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
സമരം സി.പി.എം നോർത്ത് ലോക്കൽ സെക്രട്ടറി പി.വി. സുധീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.ബി. അശോകൻ അധ്യക്ഷത വഹിച്ചു. സമരത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.റ്റി സതീഷ് കുമാർ. കെ എസ് സജീർ, എ റ്റി റ്റിമി മോൾ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ നേതൃത്വം സ്റ്റേഷൻ മേധാവി അസോസിയേറ്റ് ഡയറക്ടർ ഡോ. ഷീബ റബേക്കയുമായി ചർച്ചനടത്തി.