സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 115 കോവിഡ് കേസുകള്‍; ജാഗ്രതാ നിര്‍ദ്ദേശം

Breaking Kerala

ന്യൂഡല്‍ഹി: കേരളത്തില്‍ 115 കോവിഡ് കേസുകള്‍ കൂടി ഇന്നലെ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 1749 ആയി ഉയര്‍ന്നു. രാജ്യത്താകെ 1970 ആക്ടീവ് കേസുകളാണുള്ളത്.
142 കേസുകളാണ് രാജ്യത്താകെ ഇന്നലെ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്നതും ആക്ടീവ് കേസുകള്‍ കൂടുതല്‍ ഉള്ളതും കേരളത്തിലാണ്. 88.78 ശതമാനം കേസുകളാണ് കേരളത്തിലുള്ളത്.
കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ ആക്ടീവ് കേസുകളില്‍ 89.38 ശതമാനവും നിലവില്‍ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ദിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *