കോഴിക്കോട്: സംസ്ഥാനത്ത് കോറോണ ബാധിച്ച് രണ്ട് പേര്‍ മരിച്ചു. കോഴിക്കോടും കണ്ണൂരുമാണ് കോറോണ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്.കോഴിക്കോട് വട്ടോളി സ്വദേശി കുമാരൻ (77), കണ്ണൂര്‍ പാനൂര്‍ സ്വദേശി അബ്ദുള്ള (82) എന്നിവരാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊറോണ സ്ഥിരീകരിച്ചത്.
കുമാരൻ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മേഖലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.