കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചുവരുന്ന ജോണി നെല്ലൂരിനെ സ്വാഗതം ചെയ്ത് ജോസ് കെ മാണി. അദ്ദേഹത്തിന്റെ വരവ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. ജോണി ഇടതുപക്ഷത്തിൻ്റെ ഭാഗമാകുന്നത് ജോസഫ് വിഭാഗത്തിനുള്ള സന്ദേശമാണ്. അസ്വസ്ഥരായ പലരും മറുവശത്തുണ്ട്. അവർ പലരും തങ്ങളെ സമീപിച്ചു. കേരളാ കോൺഗ്രസ് എമ്മിൻ്റെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചുവരുന്ന ജോണി നെല്ലൂരിനെ സ്വാഗതം ചെയ്ത് ജോസ് കെ മാണി
