സജി മഞ്ഞക്കടമ്പിലിന്റെ രാജിയെ തുടര്‍ന്ന് കടുത്ത അതൃപ്തിയില്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കോട്ടയം: സജി മഞ്ഞക്കടമ്പിലിന്റെ രാജിയെ തുടര്‍ന്ന് കടുത്ത അതൃപ്തിയില്‍ കോണ്‍ഗ്രസ് നേതൃത്വം. സജിയുടെ രാജി മുന്നണി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതൃപ്തി കോണ്‍ഗ്രസ് പി ജെ ജോസഫിനെ അറിയിച്ചു. മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

പറഞ്ഞുതീര്‍ക്കാമായിരുന്ന പ്രശ്‌നങ്ങള്‍ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്നും കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിമര്‍ശനമുയരുന്നുണ്ട്. പ്രശ്‌നപരിഹാര ശ്രമങ്ങള്‍ തുടങ്ങിയെന്ന് ജോസഫ് ഗ്രൂപ്പ് സൂചന നല്‍കി.

കഴിഞ്ഞ ദിവസമാണ് യു ഡി എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. ജോസഫ് ഗ്രൂപ്പ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു. മറ്റ് പാര്‍ട്ടികളിലേക്ക് ഇല്ലെന്നു സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. മോന്‍സ് ജോസഫ് എം എല്‍ എ തന്നെ അപമാനിക്കുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *