കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമാണ്: മുഖ്യമന്ത്രി

Breaking Kerala

തിരുവനന്തപുരം: കേരളീയം പരിപാടി ധൂര്‍ത്തല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമാണെന്നും നാടിന്റെ നിക്ഷേപം ആയിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന പരിപാടിയാണ് കേരളീയം. ഇനിയുള്ള വര്‍ഷവും കേരളീയം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളീയം ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാവും. കഴിഞ്ഞ തവണ ബഹിഷ്‌കരിച്ചവര്‍ ഇനി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാർ പങ്കെടുത്തു. ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ പുരോഗതിയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *