തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ വിവിധ ബാങ്കുകളിലുള്ള കറന്‍റ്-സേവിങ്സ് അക്കൗണ്ട് (സി.എ.എസ്.എ) നിക്ഷേപങ്ങള്‍ കേരള ബാങ്കിലേക്ക് മാറ്റാൻ നിര്‍ദേശം.
കേരള ബാങ്കില്‍ എല്ലാ ഓണ്‍ലൈൻ സേവനങ്ങളും നിലവില്‍വന്ന സാഹചര്യത്തില്‍ ഇത്തരം നിക്ഷേപം പൂര്‍ണമായും ഇവിടേക്ക് മാറ്റാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് ഓഡിറ്റ് വേളയില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും സഹകരണ സംഘം രജിസ്ട്രാറുടെ അറിയിപ്പില്‍ പറയുന്നു.
സഹകരണ സംഘങ്ങളുടെ ഇതര ബാങ്ക് നിക്ഷേപങ്ങള്‍ കേരള ബാങ്കിലേക്ക് മാറ്റാൻ നിര്‍ദേശം
