പോഷകാഹാര വാരത്തിൽ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി

Health

കൊച്ചി: “എല്ലാവർക്കും പോഷകാഹാരം” എന്ന പ്രമേയവുമായി ആസ്റ്റർ മെഡ്‌സിറ്റി 2024 സെപ്റ്റംബർ 1 മുതൽ 7 വരെ ദേശീയ പോഷകാഹാര വാരം ആചരിച്ചു. സമൂഹത്തിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവേശകരവും വിജ്ഞാനപ്രദവുമായ ഒരാഴ്ച പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.

ആസ്റ്റർ ജീവനക്കാർക്കായി റീൽ മത്സരം, പെയിൻ്റിംഗ് മത്സരം, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പീഡിയാട്രിക് വാർഡിൽ കുട്ടികൾക്ക് നല്ല ആഹാരത്തെക്കുറിച്ച് ബോധവത്കരണമുണ്ടാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യയോഗ്യമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തനത് ഭക്ഷണശില്പമൊരുക്കി.

പൊതുജനങ്ങളേയും ആസ്റ്റർ ജീവനക്കാരെയും ഉൾപ്പെടുത്തി രസകരമായ കളികളും മത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചി സെൻ്റ് ആൽബർട്ട്സ് കോളേജിൽ ബോധവത്കരണ ക്ലാസും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *