കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണകപ്പ് കണ്ണൂരിന്. കണ്ണൂര്‍ കലാകിരീടം തിരിച്ച് പിടിച്ചത് 952 പോയിന്റുമായിയാണ്.കണ്ണൂര്‍ ജില്ലാ സ്വര്‍ണകപ്പ് സ്വന്തമാക്കുന്നത് ഇത് നാലാം തവണയാണ്.949 പോയിന്റുമായി കോഴിക്കോട് തൊട്ട് പിന്നിലാണ്. കഴിഞ്ഞ വര്‍ഷം കപ്പ് സ്വന്തമാക്കിയത് കോഴിക്കോടായിരുന്നു.938 പോയിന്റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. 925 പോയിന്റുമായി തൃശ്ശൂര്‍ നാലാം സ്ഥാനത്തുണ്ട്.
വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. നടന് മമ്മൂട്ടിയാണ് മുഖ്യാതിഥി.