കെ എസ് ആർ ടി സി ബസ്സിൽ വീണ്ടും നഗ്നതാ പ്രദർശനം, അറബി അധ്യാപകൻ അറസ്റ്റിൽ

Kerala

കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കുറുമ്പൊയിൽ പയറരുകണ്ടി ഷാനവാസ് (48) ആണ് അറസ്റ്റിലായത്. പൂവമ്പായി എ.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് ഷാനവാസ്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് താമരശ്ശേരി പോലീസാണ് പോക്സോ ചുമത്തി ഇയാളെ അറസ്റ്റുചെയ്തത്.

വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കിനാലൂർ യാത്രക്കാരിയായ പെൺകുട്ടിക്ക് നേരേയായിരുന്നു ഷാനവാസിന്റെ ന​ഗ്നതാ പ്രദർശനം. ഇതോടെ ബസിൽവെച്ച് പെൺകുട്ടി ബഹളം വയ്ക്കുകയും ഇതോടെ മറ്റു യാത്രക്കാർ ഇടപെടുകയുമായിരുന്നു.

തുടർന്ന് ബസ് താമരശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് വഴിതിരിച്ചുവിട്ടു. പൊലീസ് സ്റ്റേഷനിലെത്തയ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *