സ്വർണ്ണക്കള്ളക്കടത്ത് മതസ്പർദ്ധ വളർത്തൽ കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം: ആം ആദ്മി പാർട്ടി

Kerala

കേരളത്തിലെ ഭരണകക്ഷി എംഎൽഎ. പി വി അൻവർ ഉന്നത ഉദ്യോഗസ്ഥർക്കെതിരയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് എതിരായും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ച് കേസെടുക്കുകയും ആരോപണങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ അറിയിക്കുകയും തെളിവുകൾ നൽകുകയും ചെയ്തിട്ടുണ്ട്.

മേൽപ്പറഞ്ഞ വിഷയത്തിൽ ആരോപണ വിധേയരായ പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം ഉന്നത ഏജൻസികൾ അന്വേഷിക്കണം.

കസ്റ്റഡി കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കും എന്ന ഗവൺമെൻറ് നിലപാട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നടത്തി എന്ന് പി വി അൻവർ എംഎൽഎ ആരോപിക്കുന്ന കൊലപാതക , കള്ളക്കടത്ത്, സർക്കാർ ഭൂമിയിലുള്ള മരംമുറി, തൃശ്ശൂർ പൂരത്തിന് തടസ്സം സൃഷ്ടിച്ച മതസ്പർദ്ധ വളർത്താനുള്ള ബോധപൂർവ്വമായ ശ്രമം ഇവയെക്കുറിച്ച് അന്വേഷിക്കണമെന്നും .മുഖ്യമന്ത്രി പി വി അൻവർ വെളിപ്പെടുത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചും തെളിവുകളെ കുറിച്ചും അന്വേഷണ ഏജൻസി മുമ്പാകെ ഹാജരായി ഇത് സംബന്ധിച്ച വിവരങ്ങൾക്കായി മാറണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *