പൂവ്വാർ / വിഴിഞ്ഞം: സങ്കരയിനം പശുക്കളുടെ പാൽ നിരന്തരം ഉപയോഗിക്കുന്നത് മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കാഞ്ചീപുരം പഞ്ചഗവ്യ ഗുരുകുലം ആചാര്യൻ ഡോ. നിരഞ്ജൻ കെ. വർമ്മ പറഞ്ഞു. നാടൻ പശുക്കളുടെ ഗവ്യങ്ങളായ പാൽ, മോര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവ ആരോഗ്യദായകവും രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും അത്യുത്തമവുമാണ്.
ആഗസ്റ്റ് 30, 31 തിയതികളിൽ ചപ്പാത്ത് ശാന്തിഗ്രാമിൽ നടന്ന പഞ്ചഗവ്യ ഡോക്ടേഴ്‌സ് അസോസിയേഷൻ 7-ാമത് സംസ്ഥാനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുള്ള മഹർഷി വാഗ്‌ഭട് ഗോശാല ഏവം അനുസന്ധാൻ കേന്ദ്രത്തിൻ്റെ കീഴിലുള്ള പഞ്ചഗവ്യ വിദ്യാപീഠത്തിൻ്റെ അധിപനും ഗുരുജിയുണ്
ഗവ്യസിദ്ധാചാര്യൻ ഡോ. നിരഞ്ജൻ കെ. വർമ്മ.
കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ചന്ദ്രലേഖ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചഗവ്യ വിദ്യാപീഠം വൈസ് ചാൻസിലർ കമൽ ടവോരി മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന പ്രസിഡണ്ട് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.
സാംഖ്യദൾനവും ഗണിതവും, ആൾട്ടർനേറ്റീവ് തെറ്റാപ്പികളും പഞ്ചഗവ്യ ചികിത്സയും, രോഗമില്ലാത്ത ജീവിതത്തിന് ചെറുധാന്യങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് പ്രൊഫ. തോമസ് മാത്യു, ശാന്തിഗ്രാം ആരോഗ്യ നികേതനം ഡയറക്ടർ വി. വിജയകുമാർ, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ എന്നിവർ ക്ലാസെടുത്തു.
സംസ്ഥാന ട്രഷറർ ബി. സദാനന്ദൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി ജോമി ജോർജ് നന്ദിയും പറഞ്ഞു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗവ്യസിദ്ധന്മാർ പങ്കെടുത്തു.
പാൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം – ഡോ. നിരഞ്ജൻ കെ. വർമ്മ
