തിരുവനന്തപുരം: സാരംഗി സാംസ്‌കാരിക കേന്ദ്രത്തിന്റെ നാലാം വാർഷികവും ഓണഘോഷവും സാരംഗി ചെയർമാൻ ബേബി മാത്യു സോമതിരത്തിന്റെ അധ്യക്ഷതയിൽ അഡ്വ എം വിൻസെന്റ് എം എൽ എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായകൻ കല്ലറ ഗോപൻ മുഖ്യാതിഥിയായിരുന്നു. എ ജെ സുക്കാർണോ, വാർഡ് മെമ്പർ ആർ ശ്രീലതദേവി, ഷാബു ഗോപിനാഥ്, പുളിങ്കുടി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ അശോകൻ, സാരംഗി ഡയറക്ട്ടർ എ കെ ഹരികുമാർ സംഘടകസമിതി ചെയർമാൻ വിജേഷ് ആഴിമല, കൺവീനർ മോഹനൻ കരിങ്ങാലി എന്നിവർ സംസാരിച്ചു. തുടർന്ന് സാരംഗിയിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.
സാരംഗി ഓണാഘോഷം ശ്രദ്ധേയമായി
