തിരുവനന്തപുരം: വാഴാമുട്ടം സർവീസ് റോഡിൽ വാഹന ങ്ങളുടെ മരണപ്പാച്ചിൽ കാരണം സ്കൂൾ കുട്ടികൾക്കടക്കം കാൽനട യാത്രക്കാർക്കും ദുരിതം സൃഷ്ടിക്കുന്നു. വാഴാമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾ ജീവൻ പണയം വെച്ചാണ് ഈറോഡ് ക്രോസ് ചെയ്യുന്നത്. ബൈപ്പാസിൽ മേൽപ്പാലം, അണ്ടർ പാസ് നിർമ്മിക്കുകയോ ചെയ്തില്ലെങ്കിൽ വലിയൊരു വിപത്ത് വാഴമുട്ടത്ത് ഉണ്ടാകുമെന്ന് സ്കൂൾ പിടിഎ പ്രസിഡന്റ് വെള്ളാർ സാബു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
