കേരളത്തില്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും യുഡിഎഫ് ഭരണം ജനം വിലയിരുത്തിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി.യുഡിഎഫ് ജയിച്ചാലും എല്‍ഡിഎഫ് ജയിച്ചാലും രണ്ട് കൂട്ടരും ബിജെപിക്ക് എതിരാണ്. പക്ഷേ രാഹുല്‍ ഗാന്ധിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടണം. പക്ഷേ ഇത്തവണ ജനങ്ങള്‍ മാറിച്ചിന്തിക്കുന്നത് എല്‍ഡിഎഫിനോടോ ഇടതുപക്ഷത്തിനോടോ വിരോധമുള്ളതുകൊണ്ടല്ലെന്നും കോണ്‍ഗ്രസ് ചെയ്തത് അവര്‍ വിലയിരുത്തുകയാണുണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്ന് ഒരു സീറ്റ് മാത്രമായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. അഞ്ച് വര്‍ഷമായി മുന്നിലുള്ള അനുഭവങ്ങള്‍ കണ്ടാണ് ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മിഷണന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.