നീണ്ടൂർ ഹോമിയോ ആശുപത്രി : കോൺഫ്രൻസ് ഹാൾ, വിശ്രമ മുറിയും
നാടിന് സമർപ്പിച്ചു.

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഹോമിയോ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച കോൺഫ്രൻസ് ഹാൾ, വിശ്രമ മുറി എന്നിവ സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാടിന് സമർപ്പിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് നിർമാണം.
ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ശശി, പി.ടി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടൻ,മായ ബൈജു, പുഷ്പമ്മ തോമസ്, മെഡിക്കൽ ഓഫീസർ ചാമിനി ചന്ദ്രൻ, എച്ച്.എം.സി അംഗം കെ.ആർ സനൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, റോബിൻ ജോസഫ്, എൻ.എസ് ഷാജി, ജോസ് പാറേട്ട്, പി.ഡി വിജയൻ നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *