എഐ ക്യാമറ: കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ

Breaking Kerala Technology

തിരുവനന്തപുരം: കെൽട്രോണിന് എഐ ക്യാമറകൾ വെച്ചതിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്.
ജൂൺ അഞ്ചുമുതലാണ് എ-ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്നു മാസത്തിലൊരിക്കൽ ക്യാമറ സ്ഥാപിക്കാൻ കെൽട്രോൺ ചെലവാക്കിയ പണം ഗഡുക്കളായി നൽകാനായിരുന്നു ധാരണ പത്രം.
എന്നാൽ പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് കെൽട്രോൺ നിർത്തിവെച്ചതോടെയാണ് സർക്കാർ പണം അനുവദിച്ചത്. പണമില്ലെങ്കിൽ കൺട്രോൾ റൂമുകൾ നിർത്തുമെന്ന് ചൂണ്ടിക്കാട്ടി കെൽട്രോൺ സർക്കാറിന് കത്ത് നൽകിയിരുന്നു.
പണം ആവശ്യപ്പെട്ട് നാലു കത്തുകൾ കെൽട്രോൺ സർക്കാരിന് നൽകി. 14 കൺട്രോൾ റൂമിന്റെ പ്രവ‍ർത്തനവും, അവിടെയുള്ള 140 ജീവനക്കാരുടെ ശമ്പളവും ചെല്ലാനയക്കാനുള്ള ചെലവുമൊക്കെയായി 7 കോടി കൈയിൽ നിന്നുമായെന്നുമായെന്നമാണ് അറിയിച്ചത്.
ഇനി കൺട്രോൾ റൂമുകൾ പ്രവർത്തിക്കില്ലെന്നും കെൽട്രോൾ കടുത്ത നിലപാടെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയായി നാമമാത്രമായ ചെല്ലാനുകളാണ് അയക്കുന്നത്. ഇതിന് പിന്നാലെയാണ് പണം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *