കെജ്‍രിവാളിന്റെ രാജി നാളെ; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും

Breaking National

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അരവിന്ദ് കെജ്‍രിവാളിന്റെ രാജി നാളെ. വൈകുന്നേരം 4.30ന് ​ലഫ്. ഗവർണർ വി കെ സക്സേനയ്ക്ക് രാജിക്കത്ത് കൈമാറും. എംഎൽഎമാരുടെ യോ​ഗം നാളെ 11 മണിക്ക് ചേരാനാണ് തീരുമാനം. യോ​ഗത്തിലായിരിക്കും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. എംഎൽഎമാരുടെ പിന്തുണക്കത്ത് ലഫ്. ഗവർണർക്ക്‌ കൊടുക്കും.

നിയമവ്യവസ്ഥയിൽ നിന്നും തനിക്ക് നീതി ലഭിച്ചുവെന്നും ഇനി നീതി ലഭിക്കാനുള്ളത് ജനങ്ങളുടെ കോടതിയിൽ നിന്നാണെന്നും അരവിന്ദ് കെജ്‍രിവാൾ നേരത്തെ പറഞ്ഞിരുന്നു. ജനങ്ങളുടെ കോടതിയിലെ അ​ഗ്നിപരീക്ഷയിൽ വിജയിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിലിരിക്കൂവെന്നും അ​ദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു രാജി പ്രഖ്യാപനം. ഡൽഹിക്കപ്പുറം ദേശീയതലത്തിൽ കൂടി വലിയ ചർച്ചകളിലേക്കായിരുന്നു കെജ്‍രിവാളിന്റെ പ്രഖ്യാപനം ചെന്നെത്തിയത്. സെക്രട്ടേറിയേറ്റിലേക്ക് പ്രവേശിക്കുന്നതിന് ജാമ്യവ്യവസ്ഥയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഒപ്പ് വേണ്ട ഫയലുകൾ മാത്രം പരിശോധിക്കാനാണ് അനുമതി.

Leave a Reply

Your email address will not be published. Required fields are marked *