തിരുവനന്തപുരം: ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ വയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കർശനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസി ബസുകൾ നിർത്തലാക്കുമെന്നും മറ്റ് യാത്ര സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലത്ത് സർവീസ് നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിലെ അഴിമതിയെ പറ്റി പറഞ്ഞത് അവിടയുള്ള മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്.
മുൻ മന്ത്രി ആൻ്റണി രാജുവുമായി യാതൊരു തർക്കവുമില്ല. നല്ല സുഹൃത്തുക്കളാണ്. തൻ്റെ അച്ഛന്റെ കൂടെ എംഎൽഎയായിരുന്നയാളാണ് ഹമെന്നും താനും അച്ഛനൊപ്പം ൽഎ ആയിരുന്നയാളാണെന്നും ഗണേഷ് പറഞ്ഞു.
ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ വയ്ക്കും; വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ കർശന നടപടി; കെബി ഗണേഷ് കുമാർ
