കെഎസ്‌യു നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷണ സംഘം നാളെ രാജസ്ഥാനിലേക്ക്

Kerala
  1. കൊല്ലം: കെഎസ്‌യു നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷണ സംഘം നാളെ രാജസ്ഥാനിലേക്ക്. എസ്എഫ്‌ഐ നല്‍കിയ പരാതിയിലാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘമാണ് നാളെ രാജസ്ഥാനിലെ ഒപിജെഎസ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നത്. കെഎസ്‌യു കൊല്ലം മുന്‍ ജില്ലാ പ്രസിഡന്റായ വിഷ്ണു വിജയന്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടാണ് എല്‍എല്‍ബി എടുത്തതെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരിക്കുന്നത്. അതേസമയത്ത് തന്നെ വിഷ്ണു വിജയന്‍ കൊട്ടിയം കോളേജില്‍ പഠിച്ചതിന്‍റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *