പുരാതനവും, ദേശാധിപതയുമായ കാട്ടാംപാക്ക് പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ കാളി ദാരിക യുദ്ധത്തെ അനാവരണം ചെയ്ത് അനുഷ്ടാന കലയായ മുടിയേറ്റ് ഇന്ന് രാത്രി 12-ന് അരങ്ങേറും. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ വളരെ ഭക്തിപൂര്‍വ്വവും ആചാരപൂര്‍വ്വവും നടത്തപ്പെടുന്ന അനുഷ്ടാന കലയാണ് മുടിയേറ്റ്. രാത്രി 7-ന് കേളികൊട്ടോടുക്ഷിയാണ് മുടിയേറ്റിന്റെ തുടക്കം. ദാരിക വധമാണ് മുടിയേറ്റിന്റെ ഇതിവൃത്തം. വരബലത്താല്‍ അഹങ്കാരികളായ ദാരികന്‍, ദാനവേന്ദ്രന്‍ എന്നീ അസുരന്മാരെ ഉന്മൂലനം ചെയ്യാന്‍ പരമശിവന്റെ തൃക്കണ്ണില്‍നിന്നും ഭദ്രകാളി അവതരിക്കുന്നതും അതിഘോരമായ യുദ്ധത്തിലൂടെ അസുരരെ വധിച്ച് ഭൂമിയുടെ ഭാരം തീര്‍ക്കുന്നതുമാണ് മുടിയേറ്റിനെ സംബന്ധിക്കുന്ന ഐതീഹൃം. 7 വേഷങ്ങളും 7 രംഗങ്ങളുമായാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്, ശിവന്‍, നാരധന്‍, ദാരികന്‍, കാളി, കോയിംപട നായര്‍, കൂളി, ദാനവേന്ദ്രന്‍ എന്നിവയാണ് വേഷങ്ങള്‍. നാരധന്‍ പരമശിവനുമുന്നില്‍ ദാരികന്റെ ദുഷ്കര്‍മ്മങ്ങള്‍ അവതരിപ്പിക്കുന്ന ശിവ – നാരധ സംവാദമാണ് ആദൃ രംഗം തുടര്‍ന്ന് ദാരികന്റെ പുറപ്പാട്, അതിന് ശേഷമാണ് മുടിയേറ്റിലെ ഏറ്റവും പ്രദാനവും ഭക്തി നിര്‍ഭരവുമായ ഭദ്രകാളി പുറപ്പാട്, പന്തങ്ങളില്‍ തെള്ളിയെറിഞ്ഞ് മേളത്തിന്റെയും, താലപ്പൊലിയുടെയും, ആര്‍പ്പ് വിളികളുടെയും അകമ്പടിയോട്കൂടി ചടുലമായി നൃത്തം ചെയ്ത് വരുന്ന ഭദ്രകാളി രൂപം അതി ഭയാനകവും അതോടൊപ്പം നമ്മളെ ഭക്തിയുടെ പരമാനന്ദകോടിയില്‍ എത്തിക്കുകയും ചെയ്യും, സാക്ഷാല്‍ ഭദ്രകാളി മുന്നില്‍ അവതരിച്ച പ്രതീതി. തുടര്‍ന്നാണ് കോയിംപട നായരുടെ പുറപ്പാട് കാളിയെ യുദ്ധത്തില്‍ സഹായിക്കാനായി ശിവവാഹനമായ നന്ദികേശ്വരന്‍ പടനായരുടെ വേഷത്തില്‍ എത്തുന്നു എന്നാണ് സങ്കല്‍പ്പം, തുടര്‍ന്നുള്ള രംഗം കൂളിയുടെ പുറപ്പാടാണ് ശിവ ഭൂതഗണങ്ങളെ പ്രതിനിഥീകരിച്ചാണ് കൂളിയുടെ വേഷം ഹാസൃ കഥാപാത്രമായ കൂളി മുടിയേറ്റിന്റെ രൗദ്രതയ്ക്കും പിരിമുറുക്കത്തിനും അയവു വരുത്തുന്നു. തുടര്‍ന്നുള്ള രംഗം കാളി-ദാരിക യുദ്ധമാണ്, ഈ രംകഗത്തില്‍ കാളിയും ദാരികനും ദാനവേന്ദ്രനും കൂളിയുമെല്ലാം കളം നിറഞ്ഞാടുന്നു അതിഘോരമായ യുദ്ധത്തില്‍ പോര്‍ക്കലി ബാദിച്ച ഭദ്രകാളിയുടു കിരീടം പിഴുതെടുത്ത് ആയുദ്ധം നിലത്ത് കുത്തിച്ച് കലി ശമിപ്പിക്കുന്നു ഈ സമയം ദാരിക ദാനവേന്ദ്രാദികള്‍ ഒാടി ഒളിക്കുന്നു പാതാളത്തില്‍ പോയി ഒളിക്കുന്നു എന്നാണ് സങ്കല്‍പം. അവസാന രംഗമായ ദാരിക വധമാണ് അടുത്തത് ഈ രംഗത്തില്‍ കാളിയും ദാരിക ദാനവേന്ദ്രാദികളും തമ്മില്‍ വാക്കുതര്‍ക്കം ആകുന്നു. അവസാനം ദാരികനെ വധിക്കുന്നു എന്ന് സങ്കല്‍പിച്ച് കിരീടം പിഴുത് എടുക്കുന്നു.
ദാരിക വധത്തിന് ശേഷം ഭദ്രകാളി ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നു. കുട്ടികളുടെ പേടി മാറുന്നതിനും ആയുരാരോഗൃത്തിനും കാളിയെകൊണ്ട് ഉഴിയിക്കുന്നത് അതൃുത്തമമാണ്. സമ്പല്‍ സമൃദ്ധിക്കും, സന്താന സൗഭാഗൃത്തിനും മംഗലൃ സിദ്ധിക്കും, ദുര്‍വൃാദി ശമനത്തിനും മുടിയേറ്റ് വഴിപാടായി നടത്തുന്നത് അതി വിശിഷ്ടൃമാണ് .