തിരുവനന്തപുരം: കാട്ടക്കടയില്‍ മകളെ ശല്യം ചെയ്തത് വിലക്കിയതിനു പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ കിച്ചു എന്ന ഗുണ്ട റാവു ആണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം കാട്ടാക്കടയിൽ അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രൻ്റെ വീട്ടിലാണ് പാമ്പിനെ തുറന്നുവിട്ടത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത്. രാജേന്ദ്രന്റെ മുറിയിലെ ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് എറിയുകയായിരുന്നു.
ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തു. ഉഗ്രവിഷമുള്ള ശംഖുവരയന്‍ പാമ്പിനെയാണ് പ്രതി മുറിയിലേക്ക് ഇട്ടത്. പ്രതി ഒറ്റക്കല്ല ഇത് ചെയ്തതെന്നും ഇയാള്‍ പ്രദേശത്തെ ചെറുപ്പക്കാരുടെ ഗുണ്ടാ സംഘമുണ്ടാക്കി കഞ്ചാവ് വില്‍പനയും അക്രമ പ്രവര്‍ത്തനങ്ങളും നടത്തുന്നയാളാണെന്നും പെൺകുട്ടിയുടെ പിതാവായ രാജേന്ദ്രന്‍ പറഞ്ഞു. ഉത്രാ കൊലപാതകം കണ്ടാകാം പാമ്പിനെ കൊണ്ട് കൊലപ്പെടുത്താമെന്ന് പ്രതി തീരുമാനിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.