കാട്ടാക്കടയിൽ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Breaking Kerala

തിരുവനന്തപുരം: കാട്ടാക്കടയിൽ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പൂവച്ചൽ സ്വദേശികളായ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുറകോണം എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. വിജയകുമാർ-സുജ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നത്തേയും പോലെ ഇന്നലെയും മുത്തശ്ശിക്കൊപ്പം വീടിന് നടുവിലെ മുറിയിലാണ് കുട്ടി ഉറങ്ങാൻ കിടന്നത്.
രാത്രി മറ്റാരോ ഉള്ളതായി പ്രായമായ മുത്തശ്ശിക്ക് തോന്നിയിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് ആണെന്നാണ് കരുതിയത്. എന്നാൽ കുട്ടി മുത്തശ്ശി.. മുത്തശ്ശി എന്നു വിളിച്ചു കരഞ്ഞപ്പോഴാണ് പുറത്തു ഞാരാൾ വീടിനകത്തു യതായി മുത്തശ്ശിക്ക് മനസ്സിലായത്.
കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.കാക്കി ഷർട്ടും കറുത്ത പാൻ്റുമാണ് ഇയാൾ ധരിച്ചിരുന്നതെന്ന് മുത്തശ്ശി പറയുന്നു. കയ്യിൽ കയറി പിടിച്ചതോടെ കുട്ടിയെ വിട്ട് ഇയാൾ ഓടി. ശബ്ദം കേട്ട് കുട്ടിയുടെ പിതാവ് എത്തിയെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചില്ല. ഉടൻ തന്നെ കാട്ടാക്കട പൊലീസിൽ വിവരം അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *