കശ്മീരിലെ വാഹനാപകടം: മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

Kerala

കൊച്ചി: കശ്മീരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സ്വദേശത്തെത്തിച്ചു. ജമ്മുവിൽ നിന്നും മുംബൈ മാർഗ്ഗമാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുലർച്ചെ 3 മണിക്ക് എത്തിച്ച മൃതദേഹങ്ങൾ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എറ്റുവാങ്ങി.

ചിറ്റൂർ സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ചിറ്റൂര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ രാവിലെ 8.30വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം രാവിലെ പത്തുമണിക്ക് ചിറ്റൂര്‍ മന്തക്കാട് പൊതു ശ്മശാനത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *