കാസർകോഡ്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അംഗഡിമൊഗർ പെർളാടത്തെ അബ്ദുള്ള(60)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് കുമ്പള ടൗണിൽ വച്ചാണ് അപകടമുണ്ടായത്. ബസ് സ്റ്റാൻഡിൽനിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്‌ദുള്ളയെ വിദ്യാർത്ഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.ഗുരുതര പരുക്കേറ്റ അബ്‌ദുള്ളയെ ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
ബൈക്ക് അമിതവേഗതയിലായിരുന്നെന്ന്
നാട്ടുകാർ പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
കാസർകോഡ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം
