കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ഇഡി അറസ്റ്റ് ചെയ്ത സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. കലൂർ പിഎംഎൽഎ കോടതിയാണ് വിധി പറയുക.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. നാലാം പ്രതിയാണ് ജിൽസ്. ഇരുവർക്കുമെതിരെ ഇഡി കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. രേഖകൾ മുദ്രവച്ച കവറിൽ കലൂർ പിഎംഎൽഎ കോടതിയ്‌ക്ക് കൈമാറുകയും ചെയ്തു. ഇതുകൂടി പരിശോധിച്ച ശേഷമാകും ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക.