കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എസി മൊയ്തീനെതിരെ കുരുക്ക് മുറുകുന്നു

Breaking Kerala

കോട്ടയം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെതിരെ കുരുക്ക് മുറുകുന്നു. കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീനാണെന്ന് എൻഫോഴ്സ്മെന്റ് സംഘം കുറ്റപ്പെടുത്തുന്നു. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തിയെന്നും അന്വേഷണ സംഘം ഇന്ന് പുറത്ത് വിട്ട വാർത്താക്കുറിപ്പിലുണ്ട്.

പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ലോൺ നേടിയത്. എസി മൊയ്തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ റെയിഡിൽ 36 ഇടങ്ങളിലെ സ്വത്ത്‌ കണ്ടെത്തി. ഈ സ്വത്തുക്കൾക്ക് 15 കോടി രൂപയുടെ മൂല്യം ഈ സ്വത്തുക്കൾക്ക് ഉണ്ട്. ഇഡി റിപ്പോർട്ടിൽ പറയുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകൾ വായ്പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കൾ പ്രതിസന്ധിയിലായി. പലരുടെ വീടുകൾ ലോണെടുക്കാതെ ബാങ്കിൽ ഈട് വെച്ചതിൽ ജപ്തി നോട്ടീസും നൽകിയിരുന്നു. ഇതേ തുടർന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് എൻഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *