ഏറ്റുമാനൂർ : ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റ നേതൃത്വത്തിൽ കാർഷിക സെമിനാറും കർഷകരെ ആദരിക്കലും
നവംബർ ഒന്നിന് രാവിലെ 10-മുതൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ വീട്ടിലും അടുക്കളതോട്ടം ഒരുക്കി വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നി ലക്ഷ്യത്തോടെയാണ് സെമിനാർ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ബാങ്ക് ഡയറക്ടർ ബോർഡംഗമായി 25 – വർഷം പൂർത്തിയാക്കിയ മയാദേവി ഹരികുമാറിനെ ആദരിക്കും.
കുമാരകം കൃഷി വികസന കേന്ദ്രം അസി.പ്രൊഫസർ ഡോ. മാനുവൽ അലക്സ് ,
ഏറ്റുമാനൂർ അസിസ്റ്റന്റ് കൃഷി ഓഫിസർ ഷിജിമാത്യു എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നൽകും .
ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ, വൈസ് പ്രസിഡന്റ് സജി വള്ളോംകുന്നേൽ , ഡയറക്ടർ ബോർഡംഗം ആർ.രവികുമാർ എന്നിവർ പങ്കെടുത്തു.