കര്‍ണാടകത്തില്‍ വനവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച കേസില്‍ പതിമൂന്ന്‌ പേരെ അറസ്റ്റ് ചെയ്തു

Breaking National

ബംഗളൂരു: വനവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച കേസില്‍ 13 പേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം.കേസ് അന്വേഷിക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷ ജെപി നദ്ദ അഞ്ചംഗ അന്വേഷണ സമിതിയെ രൂപീകരിച്ചിരുന്നു.

കേസ് അന്വേഷണത്തില്‍ അനാസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിജയ് കുമാര്‍ സിന്നൂറിനെയാണ് സസ്‌പെൻഡ് ചെയ്തത്.

സംഭവം തടയാൻ പോലീസിന് കഴിയാത്തതിനെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായിരുന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ഇത് അപലപനീയമാണെന്നും നദ്ദ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *