കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ജയ്ഹിന്ദ് ചാനലിന് നോട്ടീസ് നൽകി. ശിവകുമാറിന്റെയും ബന്ധുക്കളുടെയും നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ കൈമാറാനാണ് നിർദേശം. ഈ മാസം 11ന് ബാംഗ്ലൂർ സിബിഐ ഓഫീസിൽ രേഖകളുമായി എത്താനാണ് ജയ്ഹിന്ദ് എംഡി ബി എസ് ഷിജുവിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ ഡി കെ ശിവകുമാറിനോടും പങ്കാളിയോടും ജയ്ഹിന്ദിലെ നിക്ഷേത്തിന്റെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർക്ക് എത്ര ഓഹരിയുണ്ട്, ഇതുവരെ ലഭിച്ച ലാഭവിഹിതം എത്രയാണ് തുടങ്ങിയ വിവരങ്ങൾ കൈമാറാനാണ് സിബിഐ ആവശ്യം.