കര്‍ണാടകത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏറെ നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങാൻ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു.ബി.ജെ.പി.യും ജെ.ഡി.എസും കൈകോര്‍ത്ത് ഒറ്റ മുന്നണിയായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയോടെ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് നേരത്തേ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടത്.
സ്ഥാനാര്‍ഥിപ്പട്ടിക ജനുവരിക്കുമുമ്ബേ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ തിങ്കളാഴ്ച ബെംഗളൂരുവില്‍ പറഞ്ഞു. 28 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള നടപടികളും തുടങ്ങി. എല്ലാ മണ്ഡലങ്ങളിലും നിരീക്ഷകരായി മന്ത്രിമാരെ നിയോഗിച്ചു.മേയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പനെ നേരിടാനൊരുങ്ങുന്നത്.