കര്‍ണാടകയില്‍ ‘2002ലെ ഗുജറാത്ത് കലാപം’ ആവര്‍ത്തിക്കണമെന്ന് തീവ്ര ഹിന്ദുത്വ നേതാവ്. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ നടന്ന പൊതുയോഗത്തിലാണ് ഹിന്ദു ജാഗരണ്‍ വേദികെ നേതാവ് വിദ്വേഷ പ്രസംഗം നടത്തിയത്. 2002-ല്‍ ഗുജറാത്തില്‍ നടന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കണമെന്ന് ആര്‍എസ്‌എസ് അനുബന്ധ സംഘടനയുടെ പരിപാടിയില്‍ പ്രസംഗകൻ ആവശ്യപ്പെടുകയായിരുന്നു. ഹിന്ദുത്വ വാച്ച് ട്വിറ്ററില്‍ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചു.
നേരത്തെയും വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധിയുള്ള സംഘമാണ് എച്ച്.ജെ.വി. മതവികാരം വൃണപ്പെടുത്തിയതിന് 2017ല്‍ എച്ച്‌ജെവി നേതാവ് ജഗദീഷ് കരാന്തെയെ ബംഗളൂരുവില്‍ വെച്ച് ദക്ഷിണ കന്നഡ പൊലീസ് അറസ്റ്റ് ചെയ്തതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.