കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 62 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ പൊലീസ് പിടികൂടി.
സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റൂര്‍ സ്വദേശി ഫാറൂഖ് (47) ആണ് അറസ്റ്റിലായത്. 1008 ഗ്രാം സ്വർണ്ണമാണ് പൊലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. സ്വര്‍ണ്ണം കാപ്സ്യൂളുകളുടെ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഈ വര്‍ഷം കോഴിക്കോട് വിമാനതാവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 38-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്