പെരുവ : കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിറിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു. പ്രമുഖ സിനി ആർട്ടിസ്റ്റ് കൈലാഷ് പരിപാടി ഉത്ഘാടനം ചെയ്തു. നാഗാർജുനയുടെ വിദ്യാലയത്തിൽ ഔഷധഉദ്യാന പദ്ധതി, സംവിധായകൻ ശ്രീ ജയരാജന്റെ ബേർഡ്സ് ക്ലബ് ഇൻറർനാഷണൽ എന്നീ പദ്ധതിയുടെ ഉദ്ഘാടനം ശ്രീ കൈലാഷ് സ്കൂൾ പ്രിൻസിപ്പൽ ശ്രീ രഞ്ജിത്ത് ആറിന് ഔഷധ സസ്യം നൽകി
നിർവ്വഹിച്ചു. കാർഷികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ കെ രാജു, റസൂ പി ആർ ,രാമൻകുട്ടി കെ ജി, സാബു കെ എ. എന്നീ കർഷകശ്രേഷ്ഠരെ ആദരിക്കുകയും ചെയ്തു. സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ, സ്കൂൾ ചെയർമാൻ എം എ വാസുദേവൻ നമ്പൂതിരി , മാനേജർ കെ ടി ഉണ്ണികൃഷ്ണൻ, ഉപാധ്യക്ഷൻ എൻ ഹരിശർമ്മ നാഗാർജുന റീജണൽ മാനേജർ കെ ശ്രീകുമാർ, നാഗാർജുന അഗ്രികൾച്ചറൽ വിഭാഗം മാനേജർ ബേബി ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥിനികളായ ആദിത്യ ബാബു സ്വാഗതവും ആർദ്ര രാഹുൽ കൃതജ്ഞതയും രേഖപ്പെടുത്തി .തുടർന്ന് 8,9 ക്ലാസിലെ കുട്ടികൾക്കായി ആയുർവേദവും ആരോഗ്യവും എന്ന വിഷയത്തിൽ നാഗാർജുന ക്ലാസുകൾ സംഘടിപ്പിച്ചു.