കണ്ണൂർ: കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയ വിധിയിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.കോടതി വിധി അംഗീകരിക്കുന്നു.സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പ്രതികരിച്ചു.
സർക്കാർ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തത്. വിധി പകർപ്പ് ലഭിച്ചിട്ടില്ലെന്നും ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ ഇന്ന് തിരിച്ചടിയാണ് നേരിട്ടത്. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രിംകോടതി അസാധുവാക്കി.ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സർക്കാരിനുനേരെ വിമർശനമുയർത്തി. നിയമനത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് ഉൾപ്പെടെ കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.