തിരുവനന്തപുരം: കണ്ണൂരിലെ കൊട്ടിയൂരില്‍ നിന്ന് പിടികൂടിയ കടുവ ചത്തത് അണുബാധ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.ശ്വാസകോശത്തിലും,വൃക്കയിലും അണുബാധയുണ്ടായിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. മയക്കുവെടി വെച്ചത് കടുവയുടെ ആരോഗ്യനില മോശമാക്കിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കടുവയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തിയതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു.
ഇന്നലെ രാത്രി എട്ടരയോടെയാണ് കണ്ണൂരില്‍ നിന്നും കടുവയെ പിടികൂടുന്നത്. തൃശൂരിലെ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെയാണ് കടുവ ചത്തത്.
വലതു ഭാഗത്തെ പല്ലു പോയതിനാല്‍ കാട്ടില്‍ വിടാൻ കഴിയില്ലാത്തതു കൊണ്ടാണ് കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റാൻ വനം വകുപ്പ് തീരുമാനിച്ചത്.