കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്

Kerala

കണ്ണൂർ: ഇടിമിന്നലേറ്റ് കണ്ണൂർ പേരാവൂർ വെളളർവള്ളിയിൽ മൂന്ന് പേർക്ക് പരിക്ക്. വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്.

ഒരു വീട് ഭാഗികമായി തകർന്നു. വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് തകർന്നത്.
ചന്ദ്രികയുടെ വീട്ടിൽ കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *