കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരൻ. കെ സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയാണ് മത്സരമെന്ന് മമ്പറം ദിവാകരൻ പറഞ്ഞു.രണ്ട് വർഷം മുൻപ് മമ്പറം ദിവാകരനെ കോൺഗ്രസ് പുറത്താക്കിയതാണ്. രണ്ടുവർഷമായി പാർട്ടിയിൽ തിരിച്ചെടുക്കാത്തതിൽ കടുത്ത പ്രയാസം ഉണ്ടെന്നും മമ്പറം ദിവാകരൻ പറഞ്ഞു.കെ സുധാകരൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്ത വന്നതോടെയാണ് മമ്പറം ദിവാകരന്റെ പ്രഖ്യാപനം. എൽഡിഎഫിനെതിരെയും ബിജെപിക്കെതിരെയും മത്സരിക്കും.
ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. പത്മജാ വേണുഗോപാൽ മൂക്കാതെ പഴുത്ത നേതാവാണ്. അതുപോലെയുള്ള തീരുമാനം ഒരിക്കലും എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരൻ
