കുത്തുപറമ്പ് :ചിറ്റാരിപ്പറമ്ബില്‍ കുടുംബശ്രീ യോഗത്തിനിടെ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്കു പരിക്ക്. മിന്നലേറ്റ വീട് ഭാഗികമായി തകര്‍ന്നു.കുടുംബശ്രീഅംഗങ്ങളായ കായലോടൻ മാധവി (55), വരിക്കേമാക്കല്‍ ബിൻസി സന്തോഷ് (30), സതി(43)എന്നിവര്‍ക്കാണ് പരുക്കേറ്റത്. വെള്ളര്‍വള്ളിവട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണു തകര്‍ന്നത്.
പരുക്കേറ്റവരെ ആദ്യം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയാണ് സംഭവം.ഇടിമിന്നലേറ്റ് വീടിന്റെ കോണ്‍ക്രീറ്റ് തൂണും ജനല്‍ ചില്ലും കസേരകളും വയറിങ്ങും ഉള്‍പ്പെടെ തകര്‍ന്നു.
ഇതിനിടെ, കണ്ണവം കോയാറ്റില്‍ വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണ് അപകടമുണ്ടായി.ഞായറാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും ചെമ്ബാടൻ ജനാര്‍ദ്ദന്റെ വീടിനു മുകളിലാണ് തൊട്ടടുത്ത പറമ്ബിലെ തെങ്ങ് കടപുഴകി വീണത്. വീടിനു പിന്നിലെ മേല്‍ക്കൂരയും മുകളിലത്തെ നിലയിലെ മേല്‍ക്കൂരയും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല