കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ് പാ‍‍‍ർട്ടി വിടുന്നു

Kerala

കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ് പാ‍‍‍ർട്ടി വിടുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ധ‍ർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് രഘുനാഥ്. 50 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്നാണ് രഘുനാഥ് ഫേസ്ബുക്കിൽ കുറിച്ചത്. കാര്യങ്ങൾ വ്യക്തമാക്കാനായി നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും പറയുന്നു. കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ അനുയായി ആയിരുന്നു രഘുനാഥ്.

Leave a Reply

Your email address will not be published. Required fields are marked *