കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വൃദ്ധയെ കെട്ടിയിട്ട് പത്ത് പവന്‍ കവര്‍ന്നു. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഡോക്ടറും ഭാര്യയും ഇന്നലെ രാത്രി 11ന് തിരുവനന്തപുരത്തേക്ക് പോയിരുന്നു. വീട്ടില്‍ ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണുണ്ടായിരുന്നത്.
കുട്ടികള്‍ മുകളിലത്തെ നിലയിലായിരുന്നു. പുലര്‍ച്ചെ ഇവര്‍ താഴെ വരുമ്പോഴാണ് വൃദ്ധയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കാണുന്നത്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്നു. രണ്ട് മുറികളില്‍ സംഘം കയറിയതായി പോലീസ് പറഞ്ഞു.