തലശ്ശേരി : കതിരൂർ പൊന്യം കുണ്ട് ചിറയില്‍ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു . തിങ്കളാഴ്ച രാത്രി 11 മണിയോടെ കുണ്ടുചിറസായാഹ്ന നഗറില്‍ ആയിരുന്നു സംഭവം. സായാഹ്ന നഗറില്‍ ഇരിക്കുകയായിരുന്ന പ്രവർത്തകരെ ബൈക്കിലെത്തിയ എട്ടാംഗ സംഘമാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.
ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഒരാള്‍ക്ക് കിണറ്റില്‍ വീണും പരിക്കേറ്റു. കുണ്ടുചിറയിലെ ചെമ്മണംവീട്ടില്‍ സുബിനാണ് കിണറ്റില്‍ വീണു പരിക്കേറ്റത്. കൂടാതെ ആക്രമത്തില്‍ വെട്ടേ റ്റ കുനിയില്‍ സന്ദീപ്, കുണ്ടുചിറയിലെ കാളിയത്താൻ രമിത്ത് എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ രമിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ കതിരൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു ഐ.പി സി 307 വകുപ്പ പ്രകാരം കതിരൂർ പോലിസ് കേസെ ടുത്തു.ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തെതുടർന്നാണ് ആക്രമണം നടന്നതെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.