കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച്‌ കാല്‍നടയാത്രക്കാരി മരിച്ചു

Breaking Entertainment

ബാംഗ്ലൂർ: കന്നട താരം നാഗഭൂഷണ ഓടിച്ച വാഹനമിടിച്ച്‌ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു. 48കാരിയായ പ്രേമയാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കൃഷ്ണ(58) ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വസന്തപുര മെയിൻ റോഡില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

നാഗഭൂഷണയുടെ കാര്‍ ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന ദമ്ബതികളെ ഇടിക്കുകയായിരുന്നു. അമിതവേഗത്തിലായിരുന്നു കാര്‍ എന്ന് പൊലീസ് പറഞ്ഞു. അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *