വലിയ പ്രതീക്ഷയോടെ സൂര്യ ആരാധകർ കാത്തിരുന്ന ചിത്രമാണ് കങ്കുവ. നവംബര്‍ 14 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ഇത്. 350 കോടി ബജറ്റില്‍ ആയിരുന്നു ചിത്രം നിർമിക്കാനെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിൽ ആയിരിക്കും ചിത്രം എത്തുക. ഡിസംബർ 8 ന് ആകും ചിത്രം ഒ ടി ടി യിൽ സ്ട്രീമിംഗ് ആരംഭിക്കുക. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഒ ടി ടി യിലെത്തും.
തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടാത്തതിനാലാണ് ചിത്രം വളരെ പെട്ടന്ന് തന്നെ ഒ ടി ടി യിൽ എത്തുന്നത് എന്നും അഭിപ്രായം ഉണ്ട്. നാല് ആഴ്ച പോലും പൂര്‍ത്തിയാക്കും മുന്‍പേയാണ് കങ്കുവ ഒടിടിയിൽ എത്തുന്നത്.സ്റ്റുഡിയോ ഗ്രീനും യു വി ക്രിയേഷന്‍സും ചേര്‍ന്നായിരുന്നു കങ്കുവയുടെ നിർമാണം.