അഹമ്മദാബാദ്: ഗുജറാത്ത് സന്ദർശനവേളയിൽ രാഷ്ട്രീയ പ്രവേശന സൂചന നൽകി ബോളിവുഡ് നടി കങ്കണ റണാവത്ത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശ്രീകൃഷ്ണൻ തന്നെ അനുഗ്രഹിച്ചാൽ മത്സരിക്കുമെന്നാണ് കങ്കണ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അയോധ്യയിൽ ശ്രീരാമ ക്ഷേത്രം സാധ്യമാക്കിയതിന് താരം പ്രശംസിച്ചു. അതിനൊപ്പം കടലിനടിയിൽ മുങ്ങിയ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ തീർഥാടകർക്ക് സൗകര്യം ഒരുക്കണമെന്നും താരം അഭ്യർത്ഥിച്ചു.