കണ്ടല സഹകരണ തട്ടിപ്പ്: നിക്ഷേപകർക്ക് പണം മടക്കി നൽകുമെന്ന് വി എൻ വാസവൻ

Kerala

തൃശ്ശൂർ: കണ്ടല സഹകരണ തട്ടിപ്പ് കേസിൽ നിക്ഷേപകർക്ക് പണം മടക്കി നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കണ്ടലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ 23263.73 കോടി സമാഹരിക്കാൻ കഴിഞ്ഞു. 20055.42 കോടി രൂപയാണ് പ്രാഥമിക സഹകരണ സംഘങ്ങൾ സമാഹരിച്ചത്. കേരള ബാങ്ക് 3208.31 കോടി രൂപയും കരുവന്നൂർ ബാങ്ക് 109.6 കോടി രൂപയും തിരികെ നൽകി. സഹകരണ മേഖലയുടെ ജനകീയ അടിത്തറ ശക്തമാണെന്നതിൻ്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *