എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ എറണാകുളം ജയിലില്‍ വച്ചാണ് ഭാസുരാംഗന്‍റെ ആരോഗ്യനില മോശമായത്. ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗൻ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയില്‍
