തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിലും ഇഡി അന്വേഷണം. കോടികളുടെ വന്‍ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ നടന്നത്.
ക്രമക്കേട് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണവും നടക്കുന്നുണ്ടെങ്കിലും ഇതുവരെ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ല.
നിക്ഷേപ തട്ടിപ്പില്‍ കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരംഗനെതിരെ 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല.